ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ 25ന്
മാര്‍ച്ച് 25 പ്രത്യേകതയുള്ള ഒരു ദിവസമാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നാലു കൂട്ടുകാര്‍ അവരെക്കാണാന്‍ വീണ്ടും എത്തുന്നു. അതെ, മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസുകുട്ടിയും വീണ്ടും വരികയാണ്. ‘തോമസുകുട്ടീ വിട്ടോടാ..” എന്ന പ്രശസ്തമായ വാക്യം കേരളക്കരയാകെ വീണ്ടും അലയടിക്കും.
19 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തെ പൊട്ടിച്ചിരിപ്പിച്ച ഇന്‍ ഹരിഹര്‍ നഗറിന്‍റെ മൂന്നാം ഭാഗം ‘ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍’ ഈ മാസം 25ന് പ്രദര്‍ശനത്തിനെത്തും. ടു ഹരിഹര്‍നഗറിന്‍റെ തകര്‍പ്പന്‍ വിജയം ആവര്‍ത്തിക്കാനുറച്ചു തന്നെയാണ് സംവിധായകന്‍ ലാലും കൂട്ടരും.
ഒബാമയ്ക്ക് നോബല്‍ സമ്മാനത്തുക ലഭിച്ചില്ല
വാഷിംഗ്ടണ്‍: നോബല്‍ സമ്മാനം ലഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമ്മാനത്തുക ലഭിച്ചിട്ടില്ല എന്ന് വൈറ്റ്‌ഹൌസില്‍ നിന്നുള്ള വെളിപ്പെടുത്തല്‍. 14 ലക്ഷം യുഎസ് ഡോളറാണ് ഒബാമയ്ക്ക് ലഭിക്കേണ്ട സമ്മാനത്തുക.
ഗൂഡാലോചനയില്‍ പ്രധാനി സൂഫിയ: എന്‍ഐഎ
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനിയുടെ ഹര്‍ജിയില്‍ പ്രാരംഭവാദം കോടതി കേട്ടു. ഉന്നത സ്വാധീനമുള്ള രാഷ്ട്രീയ നേതാവിന്‍റെ ഭാര്യയാണ് സൂഫിയ. ഇക്കാരണത്താല്‍ അവരുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എന്‍ ഐ എ കോടതിയെ ബോധിപ്പിച്ചു.
മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍
മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമാണ്. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം.
ഫുട്ബോള്‍ റിയാലിറ്റി ഷോയുമായി ഇ എസ് പി എന്‍
മുംബൈ:ഇന്ത്യയിലെ യുവ ഫുട്ബോളര്‍മാരെ കണ്ടെത്താനായി പ്രമുഖ സ്പോര്‍ട്സ് ചാനലായ ഇ എസ് പി എന്‍-സ്റ്റാര്‍ സ്പോര്‍ട്സ് റിയാലിറ്റി ഷോയുമായി രംഗത്തു വരുന്നു. ജൂണില്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് ഫുട്ബോളിന് പന്തുരുളുമ്പോഴായിരിക്കും ഇ എസ് പി എന്നിന്‍റെ ഫുട്ബൊള്‍ റിയാലിറ്റി ഷോ ഇന്ത്യയില്‍ അരങ്ങേറുക.
പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണം, 5 മരണം
പെഷവാര്‍: പാകിസ്ഥാനില്‍ അമേരിക്ക ആസ്ഥാനമായുള്ള എന്‍ ജി ഒ ഓസീസില്‍ തീവ്രവാദി ആക്രമണം. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ മാന്‍ഷേര ഏരിയയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
ആണവോര്‍ജം തേടി കുവൈറ്റ്
ദുബൈ: അടുത്ത ഏഴുവര്‍ഷത്തിനുള്ളില്‍ ആണവോര്‍ജം സ്വായത്തമാക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് കുവൈത്ത് വൈദ്യുതമന്ത്രി ബാദര്‍ അല്‍ ഷുറൈയാന്‍ വ്യക്തമാക്കി.ആണവോര്‍ജത്തിന്‍റെ സമാധാന പരമായ ഉപയോഗം സംബന്ധിച്ച പാരീസ് അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ സംവിധാനമെന്ന നിലയിലാണ് ആണവോര്‍ജവും സൌരോര്‍ജ്ജവും പരിഗണിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
സച്ചിന് ഭാരത് രത്ന നല്‍കണമെന്ന് രാജ്യസഭയും
ന്യൂഡല്‍ഹി: സച്ചിന് ഭാരത് രത്ന നല്‍കണമെന്ന് രാജ്യസഭയും. വനിതാ ബില്ലിന്‍റെ കാര്യത്തില്‍ ഇന്നലെ പരസ്പരം പോരടിച്ചു നിന്നവര്‍ ഒറ്റക്കെട്ടായാണ് സച്ചിന് ഭാരത് രത്ന നലകണമെന്ന ആവശ്യത്തെ പിന്തുണച്ചത്. എന്‍ സി പിയിലെ രഞ്ജിത് സിങ് വിജയ് സിംഗ് പാട്ടീലാണ് സഭയില്‍ സച്ചിന് ഭാരത് രത്ന നല്‍കണമെന്ന ആവശ്യം ഉന്നയിച്ചത്.
ലോറസ് അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
അബുദാബി: എല്ലാ കൗണ്ട് ഡൗണുകളും ഇന്ന് അവസാനിക്കുന്നു. കായികരംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പതു മണിക്ക് അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഒരുങ്ങുന്ന വര്‍ണശബളമായ ചടങ്ങില്‍ പ്രഖ്യാപിക്കും.
സോഹന് നവാഗത സംവിധായകനുള്ള അവാര്‍ഡ്
സോഹന്‍ ആന്റണിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ നവാഗത സംവിധായകനുള്ള അവാര്‍ഡ് സോഹന്‍ലാലിനു ലഭിച്ചു. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
ലാവ്‌ലിന്‍: ഹര്‍ജി പരിഗണിച്ചതില്‍ ക്രമക്കേടില്ല
ന്യൂഡല്‍ഹി: വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച ക്രിമിനല്‍ റിട്ട് ഹര്‍ജി നേരത്തെ പരിഗണിച്ചതില്‍ ക്രമക്കേടില്ലെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ അന്തിമവാദം നേരത്തേ കേള്‍ക്കുന്നതിന് തീരുമാനിച്ച സാഹചര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
പോള്‍വധം: പ്രതികളുടെ റിമാന്‍ഡ് നീട്ടി
കൊച്ചി: വിവാദമായ പോള്‍ എം ജോര്‍ജ് വധക്കേസിലെ പ്രധാന പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 25 വരെ നീട്ടി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
അതേസമയം, കോടതിയുടെ അനുമതി ഇല്ലാതെ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സിബിഐ കൂടുതല്‍ സമയം ചോദ്യം ചെയ്‌തെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ അഭിഭാഷകന്‍ ഹര്‍ജി നല്‍കി.
‘കാണാതായ’ സജ്ജന്‍ കുമാറിന് ജാമ്യം
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വധത്തോട് അനുബന്ധിച്ച് 1984 ല്‍ അരങ്ങേറിയ സിഖ് വിരുദ്ധ കലാപ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജാമ്യം ലഭിച്ചു. ജാമ്യമില്ലാ വാറണ്ട് ഉണ്ടായിരുന്ന സജ്ജന്‍ കുമാറിനെ കാണാനില്ല എന്ന് സിബിഐ കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹമിന്ന് കോടതിയില്‍ ഹാജരായത്.
ചൈന ബുദ്ധിസം നശിപ്പിക്കുന്നു: ലാമ
ധര്‍മ്മശാല: ചൈനയ്ക്കെതിരെ ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ വീണ്ടും ആഞ്ഞടിച്ചു. ബുദ്ധിസത്തെ നശിപ്പിക്കുകയാണ് ചൈനയുടെ ലക്‍ഷ്യമെന്നും ടിബറ്റ് വിഷയം രമ്യതയിലെത്തിക്കാനുള്ള തന്‍റെ എല്ലാ ശ്രമങ്ങളും ചൈന നിരസിക്കുകയാണ് ഉണ്ടായതെന്നും ലാമ ആരോപിച്ചു. ഇന്ത്യയില്‍ അഭയം തേടിയതിന്‍റെ അമ്പത്തിയൊന്നാം വാര്‍ഷികത്തില്‍ ധര്‍മ്മശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹത്തിനു സ്ഫുടാധിമാസം വേണ്ട
വിവാഹത്തിനു സപ്തമ രാശിയും ഉപനയനത്തിനു അഷ്ടമ രാശിയും ചൌളത്തിനു ഒമ്പതാമിടവും അന്നപ്രാശത്തിനു ദശമ ഭാവവും ഗൃഹാരംഭത്തിനു ദ്വാദശ ഭാവവും ശുദ്ധമായിരിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. ലഗ്നത്തിലും ഏഴാമിടത്തും നില്‍ക്കുന്ന പാപഗ്രഹങ്ങളും അഷ്ടമത്തില്‍ നില്‍ക്കുന്ന ഗുരുചന്ദ്ര പാപന്‍മാരും എല്ലാ ശുഭകര്‍മ്മങ്ങളുടെയും ഫലങ്ങളെ ഹനിക്കുന്നതാണ്.
മിലാനെതിരെ റൂണി കളിക്കും
മാഞ്ചസ്റ്റര്‍:ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഇന്ന് എ സി മിലാനെ നേരിടാനിറങ്ങുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സന്തോഷ വാര്‍ത്ത. ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വെയ്ന്‍ റൂണി ഇന്ന് മാഞ്ചസ്റ്ററിനു വേണ്ടി കളത്തിലിറങ്ങും. പരുക്കു മൂലം റൂണി കളിക്കുമോ എന്ന കാര്യം സംശയത്തിലായിരുന്നു.
പാരകള്‍ എനിക്ക് ഏല്‍ക്കില്ല: ദിലീപ്
തനിക്കെതിരെയുള്ള പാരവയ്പ്പുകള്‍ ഒരുതരത്തിലും തന്നെ ബാധിക്കാറില്ലെന്ന് ജനപ്രിയതാരം ദിലീപ്. ഒരു പ്രമുഖ സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ആരെങ്കിലും പാരവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ താന്‍ അതറിയുമെന്ന് ദിലീപ് പറയുന്നു.
“ആരെങ്കിലും പാരയെടുക്കുമ്പോള്‍ തന്നെ ഞാന്‍ അത് അറിയും. പാരവയ്ക്കാന്‍ തുടങ്ങുന്നവനെ ഞാന്‍ വിളിച്ച് മോനേ, അത് അവിടെത്തന്നെ ഇട്ടോ എന്ന് പറയാറുമുണ്ട്. വലിയ ഒരു സൌഹൃദവലയവും നെറ്റുവര്‍ക്കും എനിക്കുണ്ട്. പാര പണിയുന്നത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നാണ് അവന്‍ ചിന്തിക്കുക. അതുകൊണ്ടുതന്നെ പാരകള്‍ എന്നെ ഏല്‍ക്കാറില്ല. ഉണ്ടായാല്‍ തന്നെ അത് കണ്ട് രസിക്കാറാണ് ഇപ്പോഴത്തെ പതിവ്” - ദിലീപ് വ്യക്തമാക്കുന്നു.
500 കോടിയുടെ കാര്‍ കടത്ത്: മലയാളിയെ തിരയുന്നു
കൊച്ചി: ദുബായില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും 500 കോടിയുടെ കാര്‍ കടത്തിയതുമായി ബന്ധപ്പെട്ട് മലയാളി പ്രതിസ്ഥാനത്ത്. തിരുവല്ല സ്വദേശിയായ അലക്സ് ജോസഫ് എന്നയാള്‍ 1998 മുതല്‍ നടത്തിവരുന്ന കാര്‍ കടത്തുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങള്‍ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്) കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അലക്സിന്‍റെ വ്യാജ പാസ്പോര്‍ട്ടും ഏറ്റവും പുതിയ ചിത്രങ്ങളും ഡി ആര്‍ ഐ കോടതിയില്‍ സമര്‍പ്പിച്ചു. അലക്സിനെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇയാളെക്കുറിച്ചുള്ള എല്ലാവിധ വിശദാംശങ്ങളും ഡി ആര്‍ ഐ മാധ്യമങ്ങള്‍ക്കും നല്കിയിട്ടുണ്ട്.
യൂസഫിനും യൂനിസിനും ആജീവനാന്ത വിലക്ക്
കറാച്ചി:പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ശുദ്ധികലശം. ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെയും പരസ്യ പ്രസ്താവനകളുടെയും പേരില്‍ പാക് നായകന്‍ മുഹമ്മദ് യൂസഫിനും മുന്‍ നായകന്‍ യൂനിസ് ഖാനും ക്രിക്കറ്റില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. പാക് താരങ്ങളായ ഷൊയൈബ് മാലിക്, റാണാ നവേദ് ഉള്‍ ഹസന്‍ എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും എര്‍പ്പെടുത്തിയിട്ടുണ്ട്.
ഐപിഎല്‍ ഫൂട്ടേജുകള്‍ നല്‍കില്ലെന്ന് മോഡി
മുംബൈ:ഐ പി എല്‍ മത്സരങ്ങളുടെ വീഡിയോ ഫൂട്ടേജുകള്‍ പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനുമായി (എന്‍ ബി എ) ഒത്തുതീര്‍പ്പിനില്ലെന്ന് ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോഡി. വാര്‍ത്താ ചാനലുകള്‍ ഐ പി എല്‍ ബഹിഷ്കരിച്ചാലും ടൂര്‍ണമെന്‍റിന്‍റെ റേറ്റിംഗ് കുറയാന്‍ പോവുന്നില്ലെന്നും മോഡി വ്യക്തമാക്കി.